ഹസ്തദാനത്തിന് തുനിഞ്ഞ മോദിയെ വകവെക്കാതെ മെര്‍ക്കല്‍; രണ്ട് വര്‍ഷം മുമ്പത്തെ അതേ അബദ്ധത്തില്‍ പരിഹാസ്യനായി മോദി

single-img
1 June 2017

ബെര്‍ലിന്‍: 2015 ലെ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ ഹസ്തദാനം ചെയ്യുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നടന്നു നീങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പശ്ചാത്തലത്തില്‍ ഇരു നേതാക്കള്‍ക്കിടയിലും ഇതേ സംഭവം വീണ്ടും അരങ്ങേറുകയുണ്ടായി.

കഴിഞ്ഞ ദിവസം ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് മോദി ഇതേ അബദ്ധം ആവര്‍ത്തിച്ചത്. കൈകൊടുക്കാനായി തുനിഞ്ഞ പ്രധാനമന്ത്രിയെ ശ്രദ്ധിക്കാതെ ഇരു രാജ്യങ്ങളുടെയും പതാകയ്ക്ക് മുന്‍പില്‍ നിന്ന് ഹസ്തദാനം ചെയ്യാനായി നടന്നു നീങ്ങുകയായിരുന്നു മെര്‍ക്കല്‍. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.