നിയന്ത്രണ രേഖയില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; അഞ്ച് പാക് സൈനികരെ വധിച്ചു

single-img
1 June 2017

നിയന്ത്രണരേഖയില്‍ ഭിംബര്‍ മേഖലയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായി തിരിച്ചടി. അഞ്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ അതിര്‍ത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം.

വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പുലര്‍ച്ചെ തുടങ്ങിയ വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് ആരോപിച്ച് ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.