പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കയ്യടി വാങ്ങി വിടി ബല്‍റാം എംഎല്‍എ

single-img
1 June 2017

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് സ്‌കൂള്‍ പ്രവേശന ദിനത്തില്‍ രാഷ്ട്രീയക്കാര്‍ക്കെല്ലാം മാതൃകയായിരിക്കുകയാണ് വി ടി ബല്‍റാം എംഎല്‍എ. സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തതോടെ സ്‌കൂള്‍ പ്രവേശനോത്സവദിനത്തിലും സോഷ്യല്‍ മീഡിയയിലെ താരമായി തൃത്താല എംഎല്‍എ. അരീക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് മകന്‍ അദ്വൈത് മാനവിനെ, ബല്‍റാം ചേര്‍ത്തത്. ബല്‍റാമിന്റെ വീടിന് തൊട്ടടുത്തുള്ള സ്‌കൂളാണ് അരീക്കാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍. ഈ സ്‌കൂളിലെ പ്രവേശനവും വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മക്കളെ പൊതുവിദ്യാലയങ്ങളില്‍ അയച്ച് മാതൃകയാകണമെന്ന് അഭ്യര്‍ത്ഥിച്ച് ബല്‍റാം ഫേസ്ബുക്കില്‍ ലൈവ് വീഡിയോയും ഇട്ടിട്ടുണ്ട്. പതിനായിരങ്ങളാണ് വി ടി ബല്‍റാമിന്റെ ഈ ഫേസ്ബുക്ക് ലൈവ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേര്‍ ലൈക്ക് ചെയ്തു. ജനപ്രതിനിധികള്‍ ഇങ്ങനെയായിരിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതോടൊപ്പം അദ്വൈത് മാനവിനും ഇന്ന് ആദ്യമായി സ്‌കൂളിലെത്തുന്ന മറ്റ് കുട്ടികള്‍ക്കും ആശംസ അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

#പൊതുവിദ്യാഭ്യാസം_നന്മയാണ്‌പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മകൻ അദ്വൈത്‌ മാനവ്‌ വീടിനടുത്തുള്ള അരിക്കാട്‌ ഗവ. എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിച്ചു. ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ മതമില്ല എന്ന് രേഖപ്പെടുത്തി. പ്രായപൂർത്തിയായതിന്‌ ശേഷം അവന്‌ ഇഷ്ടപ്പെട്ട മതം വേണമെങ്കിൽ തെരഞ്ഞെടുക്കാമല്ലോ.

Posted by VT Balram on Wednesday, May 31, 2017