ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനത്തിന് വനിതാമന്ത്രി, ഉത്തര്‍പ്രദേശ് മന്ത്രിസഭയ്‌ക്കെതിരെ പുതിയ വിവാദം

single-img
31 May 2017

ഉത്തര്‍പ്രദേശില്‍ വനിതാമന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. കുടുംബക്ഷേമ മന്ത്രി സ്വാതി സിംഗാണ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രി  രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിനും ഇടയാക്കി.

ബിജെപിയുടെ വൈരുദ്ധ്യ നിലപാടുകളാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതി എന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് പ്രതികരിച്ചു. സംഭവം വലിയ പ്രതിഷേധത്തിന് ഇടയായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രിയോട് വിശദീകരണം തേടി.