മോദിക്ക് മുന്നിലെങ്കിലും കാല് മറച്ചൂടേ എന്ന് സദാചാര വാദികള്‍; വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി പ്രിയങ്ക

single-img
31 May 2017

ന്യൂഡല്‍ഹി: സദാചാരവാദികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി നടി പ്രിയങ്കാ ചോപ്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച നടപടിയെ വിമര്‍ശിച്ച് സദാചാര വാദികള്‍ രംഗത്ത് വന്നിരുന്നു. ഇതിനു മറുപടിയായാണ് പ്രിയങ്ക ബെര്‍ലിനിലെ ഒരു പാര്‍ട്ടിയില്‍ അമ്മയ്‌ക്കൊപ്പം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സദാചാര വാദികളുടെ വായടച്ചത്.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് പ്രിയങ്കയും അമ്മയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീണ്ടതും മനോഹരവുമായ കാലുകള്‍ എന്നൊരു അടിക്കുറിപ്പും പ്രിയങ്ക ചിത്രത്തിന് നല്‍കിയിട്ടുണ്ട്. കൂടാതെ തനിക്ക് വേണ്ടി അല്‍പം സമയം മാറ്റിവയ്ക്കാന്‍ തയ്യാറായ പ്രധാനമന്ത്രിയോട് ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറയാനും നടി മറന്നില്ല.

പ്രധാാനമന്ത്രിക്കൊപ്പം ബെര്‍ലിനില്‍ കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചത് സദാചാര വാദികളെ കൂടുതല്‍ ചൊടുപ്പിച്ചിരുന്നു. മോദിക്കു മുന്നിലെങ്കിലും കാലുകള്‍ മറയ്ക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഇവര്‍ ഇതിനോടനുബന്ധിച്ച് ചോദിച്ചിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം ബെര്‍ലിനിലെത്തിയതായിരുന്നു നടി പ്രിയങ്ക. തുടര്‍ന്ന് പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചപ്പോള്‍ സദാചാര വാദികള്‍ നടിക്കെതിരെ സൈബര്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു.