ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്;പതഞ്ജലിയ്ക്ക് വൻലാഭം നേടിക്കൊടുക്കുന്ന ഉത്പന്നങ്ങളിൽ 30 ശതമാനത്തിലേറെ മായം

single-img
30 May 2017

ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധന റിപ്പോര്‍ട്ട്. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പരിശോധിച്ച 82 സാംപിളുകളില്‍ 32ഉം നിലവാരം ഇല്ലാത്തവയാണെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.പതഞ്ജലിയുടേത് ഉള്‍പ്പടെ പരിശോധിച്ച നാല്‍പ്പതു ശതമാനം ആയുര്‍വേദ ഉത്പന്നങ്ങളും നിലവാരമില്ലാത്തവയാണെന്ന് ഹരിദ്വാര്‍ ആയുര്‍വേദ യുനാനി ഓഫിസിൽ നിന്നും ലഭിച്ച രേഖകൾ പറയുന്നു.

പതഞ്ജലി ആയുര്‍വേദ ദിവ്യ ഫാര്‍മസിയിലൂടെ പുറത്തിറക്കുന്ന നെല്ലിക്ക ജ്യൂസ്, ശിവലിംഗി ബീജ് തുടങ്ങിയവ ഗുണനിലവാരമില്ലാത്ത പതഞ്ജലി ഉത്പന്നങ്ങളാണു.ശിവലിംഗി ബീജില്‍ 31.68 ശതമാനവും മായമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം സൈനിരുടെ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവാരമില്ലെന്നു കണ്ട് ആംല ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. അസഡിറ്റിക്കു കാരണമാകുന്നതിനെത്തുടർന്നാണു ആംല ജ്യൂസിന്റെ വിൽപ്പന നിർത്തിയത്.