ബാബരി മസ്ജിദ് കേസ്: അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി;ബിജെപി നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി

single-img
30 May 2017

ലക്‌നൗ:ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസില്‍ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി പ്രത്യേക സിബിഐ കോടതി തള്ളി. ബിജെപി നേതാക്കള്‍ക്കെതിരെ ക്രമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. ബിജെപി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച ശേഷമാണ് കുറ്റവിമുക്തരാക്കണമെന്ന എല്‍കെ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്.

ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസില്‍ എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷിയടക്കം ബിജെപി നേതാക്കള്‍ക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. 12 ബിജെപി നേതാക്കളാണ് പ്രതിചേര്‍ക്കപ്പെട്ടത്.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2001 ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സി.ബി.ഐ കോടതി റദ്ദാക്കിയിരുന്നു. 2010 ല്‍ സി.ബി.ഐ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍ 2017 ഏപ്രില്‍ 19 ന് സുപ്രീം കോടതി ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചു.