മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് പി.സി ജോര്‍ജ്;കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്ന ജോസ് കെ മാണിയുടെ പ്രതീക്ഷ കാരണം പിന്മാറി

single-img
30 May 2017

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നു എന്ന മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് കെ.എം മാണിയുമായി എല്‍.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. താനാണ് അതിനു മധ്യസ്ഥത വഹിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍ കേന്ദ്രമന്ത്രി പദം കിട്ടുമെന്ന് ജോസ് കെ മാണി പ്രതീക്ഷിച്ചിരുന്നതായും ജോര്‍ജ് പറഞ്ഞു. ഇതിനെത്തുടർന്ന് എൽഡിഎഫ് തീരുമാനം അംഗീകരിക്കാനിരുന്ന ദിവസം രാവിലെ മാണി പിന്‍മാറുകയായിരുന്നു.

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നുവെന്ന് ജി.സുധാകരന്‍ നെടുങ്കണ്ടത്താണ് വെളിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇത്. എല്‍ഡി.എഫ് പറഞ്ഞതു കേട്ടിരുന്നുവെങ്കില്‍ മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയില്‍ എത്താന്‍ കഴിയുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.