ആരോഗ്യനില തൃപ്തികരം, വിഎസ് നാളെ ആശുപത്രി വിടും

single-img
29 May 2017

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഎസ് അച്യുതാനന്ദൻ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണു.

കടുത്ത പനിയും ജലദോഷവും ബാധിച്ചതിനെത്തുടര്‍ന്നാണു ഇന്നലെ വി എസിനെ പട്ടം എസ് യു ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടത് നേരിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം സാധാരണ നിലയിലായതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ മുറിയിലേക്കു മാറ്റുകയായിരുന്നു. പനിയും ജലദോഷവും കുറഞ്ഞിട്ടുണ്ട്. ഭേദമായാല്‍ നാളെ ആശുപത്രി വിടാനാകും.