എന്തിനാണ് സാര്‍ തനിക്കെതിരെ ഇങ്ങനെ ഒരു നിയമനടപടി? പോരിനുറച്ച് സെന്‍കുമാര്‍

single-img
29 May 2017

തനിക്കെതിരായ നിയമനടപടി എന്തിനെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ടിപി സെന്‍കുമാര്‍ ഇന്ന് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കും. സെന്‍കുമാറിനെതിരെ നിയമനടപടിക്ക് എഐജിക്ക് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു. നിയമനടപടി എന്തിനെന്ന് ആരാഞ്ഞ മറുപടി ലഭിച്ച ശേഷം തുടര്‍നടപടിയേക്കുറിച്ച് ആലോചിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.

പൊലീസ് ട്രെയിനിങ് കോളെജ് പ്രിന്‍സിപ്പാളായിരുന്ന എസ്പി ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. നിലവില്‍ പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഗോപാലകൃഷ്ണന്‍. ഡിജിപിയായി തിരിച്ചെത്തിയ സെന്‍കുമാറിനെ കാണാനോ അഭിവാദ്യം ചെയ്യാനോ എഐജി തയാറാകാതിരുന്നത് വിവാദത്തിന് കാരണമായിരുന്നു.