മലയാളി മോഡലിനെ കാണാതായി, ദുരൂഹതയെന്ന് ബന്ധുക്കള്‍

single-img
29 May 2017

ചെന്നൈ: മലയാളിയായ മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനം നായരെ കാണാതായതായി പരാതി. തലശ്ശേരി സ്വദേശിയായ ഗാനം നായര്‍ ചെന്നൈയിലെ വിരുഗമ്പാക്കത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നും ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് കെ.കെ. നഗര്‍ പോലീസില്‍ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന പരാതി.

വീട്ടില്‍നിന്നു രാവിലെ സ്‌കൂട്ടറില്‍ നുങ്കമ്പാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. പിന്നീട് വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഗാനം നായര്‍ തയ്യാറാക്കിയ മ്യൂസിക് വീഡിയോകള്‍ ശ്രദ്ധേയാകര്‍ഷിച്ചിരുന്നു. മോഡലിങ്ങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.