കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി, റൂപണ്‍ ഓസ്റ്റ്‌ലന്‍ഡിന്റെ ‘ദ് സ്‌ക്വയറിന്’ പാന്‍ ഡി ഓര്‍ പുരസ്‌കാരം

single-img
29 May 2017

കാന്‍: എഴുപതാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി. ഒപ്പം ഇത്തവണത്തെ കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സ്വീഡിഷ് സംവിധായകന്‍ റൂപണ്‍ ഓസ്റ്റ്‌ലന്‍ഡിന്റെ ‘ദ് സ്‌ക്വയര്‍’ പാന്‍ ഡി ഓര്‍ പുരസ്‌കാരം നേടി. ദ് ബിഗിള്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോള മികച്ച സംവിധായികയായി.

ഡയാന ക്രൂഗര്‍ (ഇന്‍ ദ ഫെയ്ഡ്) മികച്ച നടിയായും ജോക്കിന്‍ ഫോനിക്‌സ് (യു വെയര്‍ നെവര്‍ റിയലി ഹിയര്‍) മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 70ാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന്‍ സ്വന്തമാക്കി. ലൈന്‍ റാംസെ (യു വെയര്‍ നെവര്‍ റിയലി ഹിയര്‍) മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടി. ഒരു മ്യൂസിയം ക്യുറേറ്ററുടെ കഥ പറയുന്ന ദ് സ്‌ക്വയര്‍ വിമര്‍ശകരുടെ പ്രശംസ നേടിയില്ലെങ്കിലും സമകാലികം എന്ന് ജൂറി വിലയിരുത്തി.

ബോംബ് സ്‌ഫോടനത്തില്‍ ഭര്‍ത്താവിനെയും കുട്ടിയെയും നഷ്ടപ്പെട്ട ജര്‍മന്‍ സ്ത്രീയുടെ ജീവിതാവസ്ഥ അവതരിപ്പിച്ചാണ് ഡയാന ക്രൂഗര്‍ മികച്ച നടിയായത്. വിഖ്യാത സംവിധായകന്‍ പെദ്രോ അല്‍മദോറിന്റെ നേതൃത്വത്തിലുള്ള ജൂറിയില്‍ നടന്‍ വില്‍സ് സ്മിത്തും അംഗമായിരുന്നു.