ദേശീയതലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പരിശീലന കേന്ദ്രമായി രാജഗിരി ആശുപത്രിയെ പ്രഖ്യാപിച്ചു

single-img
29 May 2017

ദേശീയ തലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള ‘ സെന്റര്‍ ഫോര്‍ ക്വാളിറ്റി പ്രമാഷന്‍’ ആയി രാജഗിരി ആശുപത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം കാഹോ പ്രസിഡന്റ് ഡോ. വിജയ് അഗര്‍വാള്‍ ആശുപത്രി എക്യിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി CMI ക്ക് കൈമാറുന്നു. കാഹോ സെക്രട്ടരി ഡോ.സിഎം ഭഗത്, എ.ബി.എച്ച് പ്രതിനിധികളായ ഡോ. സുനില്‍ സി.മുണ്ട്കൂര്‍, ഡോ.ലല്ലു ജോസഫ്, സണ്‍റൈസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ്,രാജഗിരി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.എന്‍ ഗോപിനാഥന്‍ നായര്‍, ക്വാളിറ്റിവിഭാഗം ജനറല്‍ മാനേജര്‍ ഡോ. അന്ന ജോര്‍ജ്ജ് എന്നിവര്‍ സമീപം

ദേശീയതലത്തില്‍ അംഗീകാരമുള്ള ആശുപത്രികളുടെ കൂട്ടായ്മയായ ‘കാഹോ’ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി ആശുപത്രിയെ നാഷണല്‍ അ്ക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അംഗീകീരത്തിനായി പരിശ്രമിക്കുന്ന ആശുപത്രികള്‍ക്കുള്ള ഔദ്യോഗിക പരിശീലന കേന്ദ്രമായി പ്രഖ്യാപിച്ചു.

രാജ്യത്തെ എന്‍.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളുടെ പൊതുവേദിയായി അറിയപ്പെടുന്ന കാഹോ ( കണ്‍സോഷ്യം ഓഫ് അക്രഡിറ്റഡ് ദെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍) ആണ് ദേശീയ അംഗീകാരത്തിനായി പരിശ്രമിക്കുന്ന ആശുപത്രികളെ വിദഗ്്ദ പരിശീലനത്തിലൂടെ പ്രോല്‍സാഹിപ്പിക്കുകയും അംഗീകാരത്തിന് പ്രാപ്തരാക്കാന്‍ സഹായിക്കുകയും ചെയ്യുന്നത്. ചുരുങ്ങിയ പ്രവര്‍ത്തന കാലയളവിനുള്ളില്‍ ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എന്‍.എ.എച്ചും അന്തര്‍ ദേശീയ അംഗീകാരമായ ജെ.സി.ഐ യും നേടിയ രാജഗിരിയെ ചികിത്സ പരിചരണത്തില്‍ പുലര്‍ത്തുന്ന ഉയര്‍ന്ന ഗുണനിലവാരവും രോഗികകള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വവും കണക്കിലെടുത്താണ് കാഹോ സെന്റര്‍ ഫോര്‍ ക്വാളിറ്റി പ്രമോഷന്‍ ആയി ഉയര്‍ത്താന്‍ കാരണം.

തുടര്‍ച്ചയായ പരിശീലന പരിപാടികളിലൂടെയും ഗുണനിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലൂടെയും മറ്റ് ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം നേടികൊടുക്കുന്നതിനു വേണ്ടി രാജഗിരി ആശുപത്രിയും കാഹോയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കും.

രാജഗിരി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് കാഹോ പ്രസിഡന്റ് ഡോ. വിജയ് അഗര്‍വാള്‍ ‘ സെന്റര്‍ ഫോര്‍ ക്വാളിറ്റി പ്രമാഷന്‍’ ആയി രാജഗിരി ആശുപത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐക്ക് കൈമാറി.

കാഹോയുടെ സിക്രട്ടറി ഡോ.സിഎം ഭഗത്, എ.ബി.എച്ച് പ്രതിനിധികളായ കാഹോയുടെ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ.ലല്ലു ജോസഫ്, എയിംസ് മെഡിക്കല്‍ സൂപ്രന്റ് ഡോ.സഞ്ജീവ് സിംഗ്,കെഎംസി മണിപ്പാലിലെ പീഡിയാട്രിക്‌സ് വിഭാഗം പ്രഫസര്‍ ഡോ. സുനില്‍ സി.മുണ്ട്കൂര്‍ എന്നിവര്‍ക്കൊപ്പം സണ്‍റൈസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് എന്നിവര്‍ ആശുപത്രികള്‍ അംഗീകാരം നേടുന്നതിന്റെ ആവശ്യകത, അംഗീകാരത്തിലേക്കുള്ള വഴികള്‍, പ്രധാന വെല്ലുവിളികള്‍ എന്നിവയെപ്പറ്റി സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നായി നൂറോളം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.