തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാം, പക്ഷേ പാരിസ് ഉടമ്പടിയെക്കുറിച്ച് തീരുമാനമറിയിക്കാന്‍ ഒരാഴ്ച വേണമെന്ന് ട്രംപ്, ജി 7 ഉച്ചകോടിയില്‍ അമേരിക്ക ഒറ്റപ്പെട്ടു

single-img
28 May 2017

ഇറ്റലി: പാരിസ് ഉടമ്പടി സംബന്ധിച്ച് 6 അംഗരാജ്യങ്ങളും ഒരേ നിലപാടെടുത്തപ്പോള്‍ അമേരിക്കന്‍ നിലപാട് അനുകൂലമായില്ല. വിഷയത്തില്‍ ഒരാഴ്ചക്കകം അന്തിമ നിലപാടറിയിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ സംതൃപ്തി ഉണ്ടായില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും പ്രതികരിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ അംഗ രാജ്യങ്ങളെല്ലാം പാരിസ് ഉടമ്പടിയെ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചതായും മെര്‍ക്കല്‍ പറഞ്ഞു.

അതേസമയം, തീവ്രവാദത്തിനെതിരെ പോരാടാന്‍ അംഗ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം പങ്കെടുക്കുന്ന ആദ്യത്തെ ജി 7 ഉച്ചകോടിയാണിത്. ഇറ്റലിയിലെ സിസിലിയിലാണ് ഉച്ചകോടി നടക്കുന്നത്.