സെന്‍കുമാറിനെ പിടിച്ചുകെട്ടാന്‍ ആഭ്യന്തരവകുപ്പ്, എഐജി ഗോപാല്‍ കൃഷ്ണന്റെ പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

single-img
28 May 2017

തിരുവനന്തപുരം: ഡി.ജി.പി. ടി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. പോലീസ് ആസ്ഥാനത്തെ എ.ഐ.ജി. ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിവൈഎസ്പിയായിരുന്നപ്പോള്‍ അവിടെ ഐജി ആയിരുന്ന സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും, വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നുമാണ് ഗോപാല്‍ കൃഷ്ണന്റെ പരാതി. 2006 ലായിരുന്നു ഈ സംഭവം. 2012ല്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

കോടതിവിധിയിലൂടെ സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായപ്പോള്‍ ഗോപാല്‍ കൃഷ്ണന്‍ അവധിയില്‍ പോയി ഇതിനിടയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗോപാല്‍ കൃഷ്ണന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. എന്നാല്‍ പരാതിയെ നിയമപരമായി നേരിടുമെന്ന് ഡിജിപി സെന്‍കുമാര്‍ പ്രതികരിച്ചു.