99.6 ശതമാനം മാര്‍ക്കുമായി രക്ഷാ ഗോപാല്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഒന്നാമത്, ഇത്തവണ 82 ശതമാനം വിജയം

single-img
28 May 2017

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.6 ശതമാനം മാര്‍ക്ക് വാങ്ങി രക്ഷാ ഗോപാല്‍ ഒന്നാമതായി. നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് രക്ഷ ഗോപാല്‍. 99.4 ശതമാനം മാര്‍ക്ക് നേടിയ ചണ്ഡീഗഢിലെ ഡിഎവി സ്‌കൂളിലെ ഭൂമി സാവന്ത് രണ്ടാം സ്ഥാനവും ചണ്ഡീഗഢ് ഭവന്‍സ് വിദ്യാമന്ദിറിലെ ആദിത്യ ജയിന്‍ മൂന്നാം സ്ഥാനവും നേടി. 99.2 ശതമാനം മാര്‍ക്കാണ് ആദിത്യ നേടിയത്

82 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 83 ശതമാനം ആയിരുന്നു. മോഡറേഷന്‍ നല്‍കിയാണ് ഇത്തവണ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചത്.