താക്കീത് മറന്ന് വീണ്ടും എംഎം മണി റോക്‌സ്, ‘കഴിഞ്ഞ അഞ്ചുവര്‍ഷം ബഹുകേമമായിരുന്നു. പച്ചയ്ക്കുപറഞ്ഞാല്‍ വ്യഭിചാരം, മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പണി. ക്യാമറയൊക്കെ ഓഫാക്കിവെച്ച്’

single-img
28 May 2017

മാനന്തവാടി: പൊതുവേദിയില്‍ വീണ്ടും എം.എം മണിയുടെ നാടന്‍ പ്രസംഗം. മാനന്തവാടിയില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലി ഉദ്ഘാടനംചെയ്ത് ഗാന്ധിപാര്‍ക്കില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍.

“കഴിഞ്ഞ അഞ്ചുവര്‍ഷം ബഹുകേമമായിരുന്നു. സോളാര്‍ എന്ന പദം അശ്ലീലമായിരുന്നു. പച്ചയ്ക്കു പറഞ്ഞാല്‍ വ്യഭിചാരം. കോണ്‍ഗ്രസുകാരാ, യുഡിഎഫുകാരാ നിങ്ങള്‍ മറന്നുപോയോ, അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പണി. ക്യാമറയൊക്കെ ഓഫാക്കി വെച്ചു. ജോപ്പനും കീപ്പനും കോപ്പനും എല്ലാമുണ്ടായിരുന്നു. ഞാന്‍ ചുമ്മാ പറയുകയല്ല, നിങ്ങള്‍ കോണ്‍ഗ്രസുകാരോട് മുഖത്തുനോക്കി ചോദിക്കണം. ഒരു സംശയവുംവേണ്ട കോണ്‍ഗ്രസുകാരാ പിണറായി വിജയന്‍ ഇത് വേറെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ഉമ്മന്‍ചാണ്ടി നടത്തിയ പണി ഇനി നടക്കില്ല. സോളാര്‍ എന്നത് ഇന്ന് തെറിയല്ല, അശ്ലീലമല്ല, വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗമാണെന്നും മണി പറഞ്ഞു.

നേരത്തെ ജിഷ്ണു പ്രണോയുടെ അമ്മയേയും പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കും എതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിന് പാര്‍ട്ടി താക്കീതു ലഭിച്ചിരുന്നു.