ബീഫ് നിരോധനം ആളിക്കത്തിച്ച് വിടി ബല്‍റാം: ഒരു പ്ലേറ്റ് സരിത ഒലത്തിയത് എടുക്കട്ടേ എന്ന് സംഘപരിവാറുകാരന്‍; നിന്റപ്പന്‍ കാളക്ക് കൊടുക്കെന്ന് എംഎല്‍എ

single-img
27 May 2017

തിരുവനന്തപുരം: ഡാ മലരേ, കാളേടെ മോനേ. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക് എന്ന ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ് ബീഫ് നിരോധന വിവാദം ആളിക്കത്തിച്ചിരിക്കുകയാണ്. ബല്‍റാമിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേര്‍ കമന്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായി. ഇതോടെ മോദി ഭകതര്‍ ഒന്നടങ്കം ബല്‍റാമിനെതിരെ ആഞ്ഞടിച്ചു.

ഒരു പ്ലേറ്റ് സരിത ഒലത്തിയത് എടുക്കട്ടേ എന്നായിരുന്നു ഒരു സംഘപരിവാറുകാരന്റെ കമന്റ്. ഇതിന് അതേനാണയത്തില്‍ തന്നെ വിടിയും മറുപടി നല്‍കി. നിന്റപ്പന്‍ കാളക്ക് കൊടുക്കെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ”നാട്ടീന്നു വന്ന സഹമുറിയന്‍ ബീഫ് ഉലത്തിയതുകൊണ്ട് തന്നിട്ടുണ്ട്. ഞാനിന്നൊരു കലക്കുകലക്കും എന്റെ കറവേട്ട., ഒരു എംഎല്‍യുടെ സംസ്‌കാരം. ഇയാളൊക്കെയാണ് യുവജനങ്ങളുടെ മാതൃകയെങ്കില്‍ കേരളം മണിപ്രവാളം കൊണ്ട് നിറയും, തലക്കകത്തു ചാണകം മാത്രമുള്ള സംഗികളെ, കളി തൃത്താലയുടെ ചങ്കിനോട്‌ വേണ്ട” എന്ന രീതിയില്‍ ബല്‍റാമിന് അനുകൂലമായും പ്രതികൂലമായും കമന്റുകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പോര് തുടരുകയാണ്.