നാട്ടിന്‍പുറത്തുകാരിയുടെ ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍, ഉദാഹരണം സുജാതയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
27 May 2017

മഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു നാട്ടിന്‍പുറത്തുകാരിയുടെ ഗെറ്റപ്പില്‍ തേങ്ങ കയ്യില്‍ പിടിച്ചിരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘പുതിയ സിനിമയുടെ പോസ്റ്റര്‍ … എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ. ഫാന്റം പ്രവീണ്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, മധു നീലകണ്ഠന്‍ എന്നീ പ്രതിഭകളുടെ അധ്വാനത്തിന്റെ ഊര്‍ജം നിറയുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു… പ്രേക്ഷകര്‍ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആവട്ടെ… ഉദാഹരണം സുജാത. നിറയെ പ്രാര്‍ത്ഥനകള്‍ വേണം..”മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

ചെങ്കല്‍ച്ചൂളയിലെ കോളനിവാസിയും പതിനഞ്ചുകാരിയുടെ അമ്മയുമായിട്ടാണ് ചിത്രത്തില്‍ മഞ്ജു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും നിര്‍മ്മിച്ച് ഫാന്റം പ്രവീണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ഭാസ്‌കറിന്റേതാണ് രചന. പ്രത്യക്ഷപ്പെടുന്നത്.