വീണ്ടും കൊമ്പുകോര്‍ത്ത് സെന്‍കുമാര്‍, പോലീസില്‍ ഇനി രഹസ്യങ്ങള്‍ വേണ്ട, എല്ലാം പൊതുജനങ്ങള്‍ അറിയട്ടെയെന്ന് ഉത്തരവ്

single-img
27 May 2017

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഏറ്റുമുട്ടാനുറച്ച് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. പൊലീസില്‍ ഇനി രഹസ്യങ്ങള്‍ വേണ്ടെന്ന് സെന്‍കുമാറിന്റെ ഉത്തരവ്. എല്ലാ കാര്യങ്ങളും വിവരാവകാശ പ്രകാരം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടു. സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതാണ് ഈ ഉത്തരവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

പൊലീസിലെ ടി സെക്ഷനെന്ന ടോപ് സീക്രട്ട് വിഭാഗത്തിലെ രേഖകളൊന്നും നിലവില്‍ വിവരാവകാശ പ്രകാരം കൊടുക്കാറില്ല. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഈ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ടായ ബീനാ കുമാരിയെ സെന്‍കുമാര്‍ മാറ്റിയത് വന്‍ വിവാദമായിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കി. ഇതിന് ശേഷമാണ് ടോപ് സീക്രട്ട് സെക്ഷന്‍ രഹസ്യ സ്വഭാവം പോലും സെന്‍കുമാര്‍ ഇല്ലാതാക്കുന്നത്.