ആര്‍എസ്എസ് അജന്‍ഡ അടുക്കളയില്‍ കയറി വേണ്ടെന്ന് കെ.മുരളീധരന്‍; കോടിയേരി ആര്‍എസ്എസിനെ ശക്തിപ്പെടുത്തുന്നു

single-img
27 May 2017

കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണു തീരുമാനിക്കേണ്ടത്. പുതിയ നിയമം അനുസരിച്ചു കറവ വറ്റിയ പശുവിനെ ആരു വാങ്ങും. പ്രായോഗികത ഒന്നും പരിശോധിക്കാതെ വ്യക്തമായ അജന്‍ഡ മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ആര്‍എസ്എസിന്റെതെന്നും മുരളീധരന്‍ ആരോപിച്ചു.

ഇതു മനസിലാക്കാതെ ആര്‍എസ്എസിനെ വളര്‍ത്തുന്ന പ്രസ്താവനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്. ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുള്ള കോടിയേരിയുടെ പരാമര്‍ശം ആര്‍എസ്എസിന്റെ കൈയ്യില്‍ ആയുധം കൊടുക്കലാണ്. ഫാസിസം ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തു ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതും ബിജെപിയെ ശക്തിപ്പെടുത്തുന്നതുമായ പ്രസ്താവനയാണു കോടിയേരി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇല്ലാത്ത ആര്‍എസ്എസിനെ ഉണ്ടാക്കാനാണു കോടിയേരിയുടെ ശ്രമമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.