വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവ് അവശേഷിപ്പിക്കാതെയുള്ള മോഷണം, കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യന്‍സംഘം

single-img
27 May 2017

തിരുവനന്തപുരം: കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഉത്തരേന്ത്യക്കാരായ വന്‍ കവര്‍ച്ചാ സംഘമെന്ന് സൂചന. രണ്ടുമാസത്തിനിടെ നാലാമത്തെ എടിഎം കവര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ മാസം ആലപ്പുഴയില്‍ നടന്നതിന് സമാനമായ കവര്‍ച്ചയാണ് ഇന്നലെ കഴക്കൂട്ടത്ത് നടന്നത്. വിരല്‍ അടയാളം ഉള്‍പ്പെടെ ശാസ്ത്രീയ തെളിവൊന്നും അവശേഷിപ്പിക്കാതെയാണ് മോഷണം.

കഴക്കൂട്ടം അമ്പലത്തിന്‍കരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീന്‍ ഗ്യാസ് കട്ടര്‍ കൊണ്ടു മുറിച്ചുമാറ്റി 10.18 ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നര വരെ എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ചിട്ടുള്ളതിനാല്‍ അതിനുശേഷമാണു കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് അനുമാനം. പണം നിറയ്ക്കാനെത്തിയ ഏജന്‍സി ജീവനക്കാരാണു മോഷണം കണ്ടെത്തിയത്. എടിഎം മെഷീന്റെ സ്‌ക്രീനിനു താഴെയുള്ള ഭാഗം പൂര്‍ണമായും ഗ്യാസ് കട്ടര്‍ കൊണ്ടു മുറിച്ചുമാറ്റിയാണ് അറകളില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നിരിക്കുന്നത്.