കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു, കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം

single-img
27 May 2017

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രാംപൂരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം ഇപ്പോഴും തിരിച്ചില്‍ തുടരുകയാണ്. കാശ്മീരില്‍ ട്രാല്‍ സെക്ടറില്‍ മൂന്ന് ഭീകരരെ സൈന്യം അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്. വെള്ളിയാഴ്ച രാത്രി പുല്‍വാമയിലും സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു.