ബീഫിന് ആദരാഞ്ജലികളുമായി ഗോദ ടീമിന്റെ വീഡിയോ, മലയാളികള്‍ക്ക് ബീഫ് എങ്ങനെയെന്ന് ഈ വീഡിയോ പറയും

single-img
27 May 2017

ബീഫിന് ആദരാഞ്ജലികളുമായി ഗോദ ടീം പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് നടന്‍ അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വി ലൌ ബീഫ് എന്ന കുറിപ്പോടെയാണ് അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സീനില്‍ ഒരു അന്യസംസ്ഥാനക്കാരനോട് പൊറോട്ടയും ബീഫുമെന്ന മലയാളിയുടെ വികാരത്തെക്കുറിച്ചും ബീഫുണ്ടാക്കുന്ന വിധവും ടോവിനോ ആവേശത്തോടെ വിവരിക്കുന്നതു കാണാം. വീഡിയോ കാണാം..

https://www.youtube.com/watch?v=LJQEyZRbl4Q