പാകിസ്ഥാന്റെ ആക്രമണ നീക്കം ഇന്ത്യ പരാജയപ്പെടുത്തി, രണ്ട് പാക് സൈനികരെ വധിച്ചു

single-img
26 May 2017

ന്യൂഡല്‍ഹി: സൈനിക സംഘത്തിനുനേരെ പാക്കിസ്ഥാന്‍ നടത്താനിരുന്ന ശക്തമായ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി. ഉറിയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ സൈനിക പട്രോളിങ് സംഘത്തിനുനേരെ ആക്രമണം നടത്തുന്നതിനായിരുന്നു പാക്കിസ്ഥാന്‍ ബോര്‍ഡ് ആക്ഷന്‍ ടീം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കരസേനയുടെ കൃത്യമായ ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികരുടെ മൃതദേഹങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങള്‍ക്കായി പാക്കിസ്ഥാന്‍ നിയോഗിച്ചിട്ടുള്ള സൈനിക വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീം നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളില്‍ ആധിപത്യം നേടാനുള്ള ശ്രമത്തിലാണ്. ഈമാസം ആദ്യം പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുകയും രണ്ട് സൈനികരുടെ തലയറുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.