ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടായി ധോള-സാദിയ പാലം; ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നീളം 9.15 കിലോമീറ്റര്‍

single-img
26 May 2017

:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്ത ധോള-സാദിയ പാലത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാലം യുദ്ധടാങ്കറുകള്‍ അടക്കമുള്ള സൈനിക വാഹന നീക്കത്തിന് അനുയോജ്യമാം വിധമാണ് നിര്‍മമിച്ചിരിക്കുന്നത്.
പാലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം…

1. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകേയാണ് ധോള-സാദിയ പാലം നിര്‍മ്മിച്ചിട്ടുള്ളത്.

2.അസമിന്റെ തലസ്ഥാനായ ഗുവാഹത്തിയില്‍ നിന്നും 540 കിലോമീറ്റര്‍ അകലെയുള്ള സാദിയയിലാണ് പാലത്തിന്റെ തുടക്കം. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.

3. മുംബൈയിലെ ബാന്ദ്ര വോര്‍ലി പാലത്തേക്കാള്‍ 30 ശതമാനം വലുതാണ് പാലം.

4. പാലം തുറക്കുന്നതോടെ അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ സമയത്തില്‍ നാലു മണിക്കൂര്‍ കുറവുണ്ടാകും

5. അസമിലെ ഈ പ്രദേശത്തുള്ള ജനങ്ങള്‍ക്ക് അരുണാചലിലേക്ക് പോകാന്‍ നിലവില്‍ ബോട്ട് മാത്രമാണുള്ളത്.

6. പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലേക്ക്
എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താനാകും.

7.ടാങ്കുകള്‍ക്ക് സഞ്ചരിക്കാന്‍ എളുപ്പമാവും

8.സൈന്യം അരുണാചലിലേക്ക് പോകുന്ന ടിന്‍സുകിയ വഴി ടാങ്കുകള്‍ക്ക് പോകാന്‍തക്ക ബലമുള്ള പാലങ്ങള്‍ ഈ പ്രദേശത്ത് വേറെയില്ല.

9. അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു . ഇതില്‍ അസമിലെ ധോള-സാദിയ പാലത്തെയും ഉള്‍പ്പെടുത്തിയിരുന്നു.

10. അസാം രത്‌ന ഭുപന്‍ ഹസാരികയുടെ നാമത്തിലാകും ധോല-സാദിയ പിന്നീട് അറിയപ്പെടുക