ഇന്ത്യയിൽ സമ്പൂർണ ഗോവധനിരോധനം;കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ.

single-img
26 May 2017


ന്യൂദല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ. സ​ന്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പോ​ത്തി​നും എ​രു​മ​യ്ക്കും നി​രോ​ധ​ന​മി​ല്ല.

എന്നാല്‍ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതിനാല്‍ തന്നെ ഉത്തരവിനെ ചൊല്ലി അവ്യക്തതയുണ്ട്.

സംസ്ഥാനത്തിനു പുറത്തു നിന്ന് കാലികളെ കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കന്നുകാലിചന്തകള്‍ നടത്താനും അനുവദിക്കില്ല.

ക​ന്നു​കാ​ലി​യെ വാ​ങ്ങു​ന്ന​യാ​ൾ കൃ​ഷി​ക്കാ​ര​നാ​ണെ​ന്നു തെ​ളി​യി​ക്ക​ണം. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​ണു വാ​ങ്ങു​ന്ന​തെ​ന്നും കൊ​ല്ലാ​ന​ല്ലെ​ന്നും സ​ത്യ​വാ​ഗ്‌മൂ​ലം ന​ൽ​ക​ണം. ആ​റു​മാ​സ​ത്തി​ന​കം മ​റി​ച്ചു​വി​ൽ​ക്കാ​ൻ പാ​ടി​ല്ല. തീ​രെ പ്രാ​യം കു​റ​ഞ്ഞ​തോ ആ​രോ​ഗ്യ​മി​ല്ലാ​ത്ത​തോ ആ​യ കാ​ലി​ക​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് ഉ​ത്ത​ര​വും വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി​യ​ത്.