സംസ്ഥാനത്ത്​ റമദാൻ വ്രതം നാളെ മുതൽ

single-img
26 May 2017

കോഴിക്കോട്​: സംസ്ഥാനത്ത്​ റമദാൻ വ്രതം നാളെ ആരംഭിക്കും. കോഴിക്കോട്​ കാപ്പാടാണ്​ മാസപ്പിറവി കണ്ടത്​. ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ആലിക്കുട്ടി മുസ്ലിയാര്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും വ്രതാരംഭം സ്ഥിരീകരിച്ചു. തിരുവനന്തപുരം പാളയം ഇമാമും നാളെ വ്രതം ആരംഭിക്കുമെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​.