സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് ഇന്ന് തിയേറ്ററുകളില്‍; പ്രതീക്ഷയോടെ ആരാധകര്‍

single-img
26 May 2017

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് ഇന്ന് തിയേറ്ററുകളില്‍ എത്തും. ഏഴായിരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സച്ചിന്റെ ആരാധകര്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രധാന വേഷത്തില്‍ സച്ചിന്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

എം എസ് ധോണി, വിരേന്ദ്ര സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്. ജയിംസ് എസ്‌കിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ്, മറാട്ടി അടക്കം ആറ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . ഗാനങ്ങള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ മുംബൈയില്‍ നടന്നിരുന്നു. ക്രിക്കറ്റ് ലോകത്തു നിന്നും ബോളിവുഡ് സിനിമാ ലോകത്തു നിന്നും ഉള്‍പ്പെടെ നിരവധിയാളുകള്‍ ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ എത്തിയിരുന്നു.

സച്ചിൻ കാണാന്‍ ടീം ഇന്ത്യ എത്തി

സച്ചിൻ കാണാന്‍ ടീം ഇന്ത്യ എത്തി

Posted by evartha.in on Thursday, May 25, 2017