സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച സംഘര്‍ഷം

single-img
25 May 2017

തിരുവനന്തപുരം:  ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കയ്യാങ്കളി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ് നോര്‍ത്ത് ഗേറ്റിന് മുന്നില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധത്തിനായി യുവമോര്‍ച്ചയ്ക്ക് അനുവദിച്ച സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൂചന. പോസ്റ്ററുകള്‍ വലിച്ചുകീറിയും പരസ്പരം കുപ്പികളും വടികളും എറിഞ്ഞുമാണ് ഇവര്‍ പ്രകോപനം സൃഷ്ടിച്ചത്. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ഇന്നലെ വൈകിട്ട് ആറുമുതലാണ് യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും സെക്രട്ടറിയേറ്റ് വളഞ്ഞുളള രാപ്പകല്‍ സമരം ആരംഭിച്ചത്.