സാങ്കേതികത്തകരാറ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് സഞ്ചരിച്ച ഹെലിക്കോപ്ടർ ലാത്തൂരിൽ ഇടിച്ചിറക്കി

single-img
25 May 2017

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അടക്കം ആ‍റുപേർ സഞ്ചരിച്ച ഹെലിക്കോപ്ടർ സാങ്കേതികത്തകരാറുമൂലം ലാത്തൂരിൽ ഇടിച്ചിറക്കി. ഫഡ്നവിസും സംഘവും വലിയൊരു അപകടാത്തിൽ നിന്നും അദ്ഭുതകരമാംവിധമാണു രക്ഷപ്പെട്ടത്.

ലാത്തൂരിലെ നിലംഗയിൽ കർഷകരെ സന്ദർശിക്കാനെത്തിയ ഫഡ്നവിസിനെയും സംഘത്തേയും വഹിച്ചുകൊണ്ട് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണു Sikorsky VT-CMM ഹെലിക്കോപ്ടർ അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങിയപ്പോൾ കാറ്റിന്റെ ദിശയിൽ വ്യതിയാനം അനുഭവപ്പെട്ട പൈലറ്റ് ഹെലിക്കോപ്ടർ തിരിച്ചിറക്കുകയായിരുന്നു. എന്നാൽ തിരിച്ചിറക്കുന്നതിനിടെ വലിച്ചുകെട്ടിയ കമ്പികളിൽ കുരുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട ഹെലിക്കോപ്ടർ താഴേയ്ക്ക് പതിച്ചു.

അധികം ഉയരത്തിലെത്താതിരുന്നതിനാൽ വീഴ്ച്ചയിൽ ഹെലിക്കോപ്ടറിനുള്ളിലുള്ളവർക്ക് സാരമായി പരിക്കേറ്റില്ല. ഹെലിക്കോപ്ടർ ഭാഗികമായി തകർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചേതൻ പാട്ടീലിനു നിസാര പരിക്കുണ്ട്.

 

താനും തന്റെ കൂടെയുള്ളവരും സുരക്ഷിതരാണെന്നു ഫഡ്നവിസ് ട്വിറ്ററിലൂടെ അറിയിച്ചു. പതിനൊന്നു കോടി ജനങ്ങളുടെ പ്രാർത്ഥനയാണു തന്നെ രക്ഷിച്ചതെന്നു ഇദ്ദേഹം എൻ ഡി ടിവിയോട് പറഞ്ഞു.