സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കാണുന്നില്ലെന്ന് ചെന്നിത്തല, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മതേതരശക്തികള്‍ ഒന്നിച്ച് നില്‍ക്കണം

single-img
25 May 2017

തിരുവനന്തപുരം: സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ശത്രുവായി കാണരുത്. ഇക്കാര്യത്തില്‍ സിപിഐയുടെ മനോഭാവമെങ്കിലും സിപിഎം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മതേതരശക്തികള്‍ ഒന്നിച്ച് നില്‍ക്കണം. മോദിക്കെതിരെ മതേതരശക്തികളുടെ ഐക്യമെന്നതാണ് തങ്ങളുടെ നിലപാടെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. നരേന്ദ്രമോഡിക്കെതിരായ ഇടത് കോണ്‍ഗ്രസ് ഐക്യത്തിന് തടസം കേരളത്തിലെ സിപിഎമ്മാണെന്ന് ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.