കൊല്ലത്ത് സിപിഎം- സിപിഐ സംഘര്‍ഷം; സിപിഐ നേതാവിനു വെട്ടേറ്റു

single-img
25 May 2017

കൊല്ലം: കൊല്ലം മുഖത്തലയില്‍ സിപിഎം സിപിഐ സംഘര്‍ഷത്തില്‍ എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.ഗിരീഷിന് വെട്ടേറ്റു. മുഖത്തല വില്ലേജ് ഓഫീസിനു സമീപം ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുംവഴി നാലംഗ സംഘം വീടിനടുത്തുവെച്ച് ചവിട്ടി വീഴ്ത്തിയശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്തില്‍ സി.പി.ഐ ഹര്‍ത്താല്‍ ആചരിക്കുകയാണ്.