ഉത്തർപ്രദേശിൽ ആറുനഗരങ്ങളിലായി ഇൻകം ടാക്സ് റെയ്ഡ്

single-img
24 May 2017

ഉത്തർപ്രദേശിലെ ആറുനഗരങ്ങളിലായി സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇൻകം ടാക്സ് വിഭാ‍ഗത്തിന്റെ റെയ്ഡ്. സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയേയും അനധികൃത സ്വത്തു സമ്പാദനത്തേയും കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണു റെയ്ഡ്.

മീററ്റ്, ഭാഘ്പട്ട്, നോയിഡ, ഘാസിയാബാദ് , ലക്നൌ തുടങ്ങിയ നഗരങ്ങളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും അവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണു റെയിഡ് നടന്നത്. മീററ്റ് റേഞ്ചിലെ റോഡ്  ട്രാൻസ്പോർട്ട് ഓഫീസറായ മമത ശർമ്മ, ഭാഘ്പട്ടിലെ മുൻ ജില്ലാ മജിസ്ട്രേട്ട്, തുടങ്ങി നിരവധി ഉദ്യോഗസ്ഥരുടെ ഓഫീസുകളും വീടുകളും റെയ്ഡ് ചെയ്തു.