സമുദ്ര ജല മത്സ്യങ്ങള്‍ കഴിക്കൂ;ഹൃദ്രോഗം ഒഴിവാക്കൂ

single-img
24 May 2017


സമുദ്ര ജല മത്സ്യങ്ങളില്‍ ധാരാളം കഴിക്കുന്നത് ഹൃദ്രോഗം കുറക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ച ഒന്നാണ്. കാരണം ഈ മത്സ്യങ്ങളിലുള്ള ഒമേഗ 3 യുടെ സാന്നിധ്യം തന്നെ . കേരളീയര്‍ ധാരാളം മത്സ്യം കഴിക്കുന്നവരാണെങ്കിലും ഹൃദ്രോഗം കൂടുന്നതിന് പ്രധാന കാരണമായി പറയുന്നത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ്.അത് മിക്കപ്പോഴും എണ്ണയില്‍ വറുത്ത മത്സ്യങ്ങള്‍ ധാരാളമായി കഴിക്കുന്നത് കൊണ്ടാകാം ഉണ്ടാകുന്നതും.

മത്സ്യങ്ങള്‍ എണ്ണയില്‍ വറുക്കുന്നതിലൂടെ മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 നഷ്ടപ്പെടുകയും ഇത് പിന്നീട് ആരോഗ്യത്തിന് ഹാനികരമായി മാറുകയും ചെയ്യുകയാണ് പതിവ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ൈഹ കൊളസ്‌ട്രോള്‍, വിഷാദരോഗം, അര്‍ബുദം, പ്രമേഹം, അല്‍ഷിമേഷ്‌സ് എന്നീ രോഗങ്ങളില്‍ നിന്നു ഏറെ സഹായിക്കുന്നതായി പഠനങ്ങളില്‍ വരെ പറയുന്നു.

കൂടാതെ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനും സ്്്ത്രീകള്‍ക്ക് ആരോഗ്യകരമായ പ്രസവത്തിനും മത്സ്യങ്ങളില്‍ അടങ്ങിയ ഒമേഗ -3 ധാരാളമായി സഹായിക്കുന്നുണ്ട്. സാധാരണയായി കേരളത്തില്‍ കണ്ടുവരുന്ന മത്തി , അയല തുടങ്ങിയ മത്സ്യങ്ങളിലാണ് ഒമേഗ 3 ധാരാളമായി കാണുന്നത്. ശരീരത്തിനാവശ്യമായ കലോറിയുടെ അളവില്‍ 190 ഗ്രാം കലോറി മത്തിയില്‍ അടങ്ങിയിരിക്കുന്നു .കൂടാതെ 23 ഗ്രാം പ്രോട്ടീനും 11 ഗ്രാം കൊഴുപ്പും മത്തി നമ്മുടെ ശരീരത്തിന് നല്‍കുന്നു. അയലയില്‍ കലോറിയുടെ അളവ് 262 ഗ്രാം ആണ്.

കൂടാതെ കൊഴുപ്പ് 27 ഗ്രാമും പ്രോട്ടീന്‍ 23 ശതമാനവും അടങ്ങിയിരിക്കുന്നു . ഈ രണ്ടു മത്സ്യങ്ങളും കറിവെച്ചു കഴിക്കുന്നത് ഹൃദ്രോഗം കുറയ്ക്കുകയും മറ്റു രോഗങ്ങള്‍ വരാതെ നോക്കുമെന്നുള്ളത് ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തിയിട്ടുള്ളതാണ് . അതു കൊണ്ട ഇന്ന തന്നെ ഈ രണ്ടു മത്സ്യങ്ങളും നിങ്ങുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ .