വാഹനാപകടത്തില്‍ മരിച്ച അമ്മയുടെ മൃതദേഹം കാണാന്‍ പരോളില്ല;ടി.പി. കേസിലുള്‍പ്പെട്ടവര്‍ക്ക് അടിയന്തര പരോള്‍;വിയ്യൂര്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രണ്ടു നിയമം.

single-img
24 May 2017

തൃശ്ശൂര്‍ : രാഷ്ട്രീയ കൊലപാതകത്തില്‍ തന്നെ ഏറ്റവും ദാരുണം എന്നു പറയാവുന്ന ടി .പി കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അടിയന്തര പരോള്‍ നല്‍കിയും എന്നാല്‍ അമ്മ മരിച്ച യുവാവിന് പരോള്‍ നിഷേധിച്ചും വിയ്യൂര്‍ ജയില്‍ തടവു പുള്ളികള്‍ക്ക് പരോള്‍ വിഷയത്തില്‍ രണ്ടു നിയമങ്ങള്‍ നടപ്പിലാക്കുന്നു.ടി പി കേസില്‍ ഉള്‍പ്പെട്ട കൊടി സുനിയും അനൂപും ഉള്‍പ്പെട്ടവര്‍ക്കാണു ഘട്ടംഘട്ടമായി പരോള്‍ നല്‍കുകയും പിന്നീട് അത് നീട്ടി നല്‍കുകയും ചെയ്തത്.

വാഹനാപകടത്തില്‍ മരിച്ച അമ്മയുടെ മൃതദേഹം കാണാന്‍ ആലുക്ക വീട്ടില്‍ ഷിന്റോയെ അനുവാദിക്കാതിരുന്നതിരുന്നതിന് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം പലതാണ്. ക്രമസമാധാന പ്രശ്‌നമില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ടും വില്ലേജ് ഓഫീസര്‍ വഴി നല്‍കുന്ന സോള്‍വെന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നതാണ് ഇതില്‍ പ്രധാന കാരണമായി എടുത്തു സൂചിപ്പിക്കുന്നത്. എന്നാല്‍ കൊടി സുനിക്കും അനൂപിനും ക്രമസമാധാന പ്രശ്‌നമുണ്ടാവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കിട്ടിയോ എന്നതും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നില്ല.

അടിയന്തര പരോള്‍ വേണ്ടെന്നു ഷിന്റോ എഴുതി നല്‍കിയെന്നാണ് ജയിലധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയ മറുപടി അകമ്പടി പോകാന്‍ വേണ്ടത്ര പോലീസല്ലെന്നതാണ്.