രാമന്തളി കൊലപാതക കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് ഡിവൈഎഫ്‌ഐ നേതാവ്

single-img
23 May 2017

 

കൊല്ലപ്പെട്ട ചൂരക്കാട്ട് ബിജു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ അനൂപാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പരിസരത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് അനൂപ്.ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി ഇയാളായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ഇന്നോവ കാറിലെത്തിയ സംഘമാണ് ബിജുവുനെ വെട്ടികൊലപ്പെടുത്തിയത്. ഒരാള്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുന്നരു കാരംതോട് സ്വദേശി പി.സത്യന്‍ (32), കക്കംപാറയിലെ വി.ജിതിന്‍ (35) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. സത്യന്‍ പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണിലെ ചുമട്ടുകാരനും ജിതിന്‍ ടൈല്‍സ് പണിക്കാരനുമാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സിഐ എന്‍.പി.ആസാദ്, എസ്‌ഐ കെ.പി.ഷൈന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.