കൊല്ലം ചിതറയ്ക്ക് സമീപം വാഹനാപകടം:രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേർക്ക് പരിക്ക്

single-img
23 May 2017


തിരുവനന്തപുരം: കൊല്ലം ചിതറ കല്ലുവെട്ടാംകുഴിക്ക് സമീപത്ത് രാവിലെ 10.30ന് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു.

രാധാമണി (52) കടയ്ക്കല്‍, ഷിജി (32) മതിര, സത്യന്‍ (62) മതിര, ഷീജ (43) ഭരതന്നൂര്‍, ബിന്ദു (44) കടയ്ക്കല്‍ എന്നിവരെയാണ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പച്ചത്. ആര്‍ക്കും ഗുരുതരമായ പരിക്കില്ല