വനാക്രൈ ആക്രമണം തിരുവനന്തപുരത്തും വൈറസ് തകര്‍ത്ത് റെയില്‍വെ ഡിവിഷന്‍ അക്കൗണ്ട്‌സ് വിഭാഗത്തിലെ നാലു കമ്പ്യൂട്ടറുകള്‍

single-img
23 May 2017

തിരുവനന്തപുരം :കേരളത്തില്‍ വീണ്ടും സൈബര്‍ നീരാളി വനാക്രൈയുടെ സൈബര്‍ ആക്രമണം. തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍ ഓഫീസിലെ അകൗണ്ട്‌സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകളാണ് ഇത്തവണ വനാക്രൈയുടെ സൈബര്‍ ആക്രമണത്തിന് ഇരയായത്. സൈബര്‍ അക്രമണത്തെ തുടര്‍ന്ന് അകൗണ്ട്‌സ് വിഭാഗത്തിലെ നാല് കമ്പ്യുട്ടറുകളും തകരാറിയിലായി.
പോയവാരത്തില്‍ വനക്രൈ നടത്തിയ സൈബര്‍ അക്രമണത്തില്‍ പാലക്കാട് റെയില്‍വെ ഡിവിഷനിലെ അകൗണ്ട്‌സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകള്‍ തകരാറിലായിരുന്നു. കൂടാതെ സംസ്ഥാനത്ത് കൊല്ലം , വയനാട്, പത്തനംത്തിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തിലെ കമ്പ്യൂട്ടറുകളും വെള്ളിയാഴ്ച്ച നടത്തിയ സൈബര്‍ ആക്രമണത്തില്‍ വനാക്രൈ തകര്‍ത്തിരുന്നു.

കമ്പ്യൂട്ടറുകളില്‍ കടന്നുകൂടി ഫയലുകള്‍ എന്‍ക്രിപ്പ്റ്റ് ചെയ്ത് ഉപയോഗ ശൂന്യമാക്കിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സെംവെയര്‍ 150 രാജ്യങ്ങളിലെ രണ്ടുലക്ഷത്തോളം വരുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളെ ആദ്യ ആക്രമണത്തില്‍ തകര്‍ത്തിരുന്നു. ബ്രിട്ടണ്‍ ,ചൈന, റഷ്യ, യുഎസ് ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ സൈബര്‍ അക്രമണത്തില്‍ ബിറ്റ് കോയിന്‍ വഴി മൂവായിരം മുതല്‍ ആറായിരം ഡോളര്‍ വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.