സര്‍ക്കാര്‍ വാഹനത്തില്‍ സീരിയല്‍ നടിയുമായി കറക്കം: ഡിഐജി പ്രദീപിനെതിരെ അന്വേഷണത്തിന് ഉത്തരവ്

single-img
23 May 2017

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം കറങ്ങിയ ജയില്‍ ഡിഐജി പ്രദീപിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മാര്‍ച്ച് 12 -ന് ജയില്‍ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുക്കാനായി നടിയെ ഒപ്പം കൂട്ടി ഡി ഐ ജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് പരാതി.കറുത്ത മുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും പ്രധാന റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ആളാണ് നടി. ഇത് സംബന്ധിച്ച് ജയില്‍ ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.കഴിഞ്ഞ ജയില്‍ ദിനാഘോഷത്തില്‍ നടിയെ ഇദ്ദേഹം ക്ഷണിച്ചിരുന്നതായും ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്നും കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നുണ്ട്.