ഗംഗേശാനാനന്ദ തീര്‍ത്ഥ പാദരുടെ ശസ്ത്രക്രിയ വിജയം കണ്ടില്ല:ജനനേന്ദ്രിയം പൂർണ്ണമായും നീക്കം ചെയ്യേണ്ടി വരും

single-img
23 May 2017

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഗംഗേശാനാനന്ദ തീര്‍ത്ഥ പാദരുടെ ശസ്ത്രക്രിയ പൂര്‍ണ്ണ തോതില്‍ വിജയം കണ്ടില്ല. ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്ന് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ഞരമ്പുകളുടെ ചലനശേഷി നേരത്തെ നിലച്ചത് ശസ്ത്രക്രിയയെ ബാധിച്ചിരുന്നു.
ജനനേന്ദ്രിയം ഛേദിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് ഗംഗേശാാനന്ദയെ ആശുപത്രയില്‍ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയത്തില്‍ നിന്നും ഈ സമയം രക്തം പൂര്‍ണ്ണമായി വാര്‍ന്നുപോയിരുന്നു.
ഇതാണ് ഞരമ്പുകളുടെ ചലനശേഷി നശിക്കാന്‍ കാരണമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം തുന്നിച്ചേര്‍ത്ത ജനനേന്ദ്രിയത്തില്‍ നിന്ന് പഴുപ്പോ മറ്റോ ഭാവിയില്‍ സംഭവിച്ചാല്‍ ജനന്ദ്രേിയം നീക്കം ചെയ്യേണ്ടി വരുമെന്നും ജനനേന്ദ്രിയം നഷ്ടമായി വൃഷ്ണം തുടരുകയോ ചെയ്താല്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ അവസ്ഥയില്‍ ലൈംഗിക ചോദന ഉണ്ടാകുമ്പോള്‍ മനസ്സിനും ശരീരത്തിനും ദോഷകരമാവുമെന്നും ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു. രോഗം വന്ന ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷ്ണ സഞ്ചിയും നീക്കാറുണ്ട്. ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാവും ഈ ശസ്ത്രക്രിയകള്‍ നടത്തുന്നതും.

ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍സ്വാമിയില്‍ ഇനി ലൈംഗികാസക്തി ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു.കൂടാതെ മൂത്ര തടസ്സത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നതിനാല്‍ ബദല്‍ സംവിധാനവും ഏര്‍പ്പെടുത്തേണ്ടി വരും. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജൂണ്‍ മൂന്ന വരെ റിമാന്‍ഡില്‍ കഴിയുന്ന സ്വാമിയെ ആശുപത്രിയിലെ പോലീസ് സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സ്വാമിയെ മുറിവേല്‍പ്പിച്ചതില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഡിജിപിക്ക പരാതി നല്‍കി.

വര്‍ഷങ്ങളായി സ്വാമി പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് നിയമ വിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി തുറന്നു പറഞ്ഞില്ലെന്നും സംഭവത്തിന് പിന്നിലെ മതരാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കമമെന്നും പരാതിയില്‍ ഇദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പരാതിയില്ലെങ്കില്‍ പോലും പെണ്‍കുട്ടിക്കെതിരെ കേസെടുക്കാമെന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യകാതമാക്കി. ഐജി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംഭവ ദിവസം പേട്ട സിഐ രജിസറ്റര്‍ ചെയ്ത കേസ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.