കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു പറയുന്നത് ശുദ്ധ അപഹാസ്യമെന്ന് കെ സുരേന്ദ്രന്‍

single-img
22 May 2017

 


തിരുവനന്തപുരം:കാഷായ വസ്ത്രം ധരിച്ചവരെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരാണെന്നു പറയുന്നത് അപഹാസ്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പീഡനത്തിന് ശ്രമിച്ച സ്വാമിക്ക് ജനനേന്ദ്രിയം മുറിച്ചുകൊണ്ടുള്ള തക്കശിക്ഷ ആ പെണ്‍കുട്ടി തന്നെ നല്‍കിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു? . ഇതിനു പകരം പെണ്‍കുട്ടി പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലായിരുന്നുവെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയുണ്ടായി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കാഷായ വേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെണ്‍കുട്ടി നല്‍കിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ വലിയതോതില്‍ ട്രോളുകളും അരങ്ങുതകര്‍ക്കുകയാണല്ലോ. ഈ സംഭവത്തില്‍ തക്ക ശിക്ഷ ആ പെണ്‍കുട്ടി തന്നെ നല്‍കിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതു കാണുമ്പോള്‍ പരമപുച്ഛമാണ് നാട്ടുകാര്‍ക്കുണ്ടാവുക. ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല.

പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്? സൗമ്യാക്കേസ്സില്‍ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകര്‍ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുള്‍ ഇസ്‌ളാം മാത്രം നടത്തിയ ഗൂഢാലോചനയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നില്‍ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാര്‍ക്കു മുഴുവനും മനസ്സിലായിട്ടും കേസ് പള്‍സര്‍ സുനിയില്‍ മാത്രമായി ഒതുക്കിയതാരാണ്? ഇതുപോലെ നൂറു നൂറു സംഭവങ്ങള്‍. ആ പെണ്‍കുട്ടി ബ്ലേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അറിയുന്ന വിഡ്ഢികള്‍ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫ് തെറ്റയിലും ഏററവും ഒടുവില്‍ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്ന് ഇക്കൂട്ടര്‍ സമ്മതിച്ചുതരികയാണോ? പി.ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയത്?