പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷ; ജിഷ്ണുവിന്റെ അമ്മ മഹിജ ഡിജിപി സെന്‍കുമാറിനെ സന്ദര്‍ശിക്കും

single-img
22 May 2017

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ഡിജിപി സെന്‍ കുമാറിനെ സന്ദര്‍ശിക്കും. ചൊവ്വാഴ്ചയാണ് മഹിജയും മറ്റ് ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിക്കുന്നത്. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസ് ആത്മഹത്യയാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മുന്‍പ് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ സന്ദര്‍ശിക്കുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച പോലീസ് നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. തുടര്‍ന്ന് മഹിജയും കുടുംബവും നടത്തിയ നിരാഹാരസമരം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഈ ഉറപ്പുകള്‍ മുഖ്യമന്ത്രി പാലിച്ചില്ലെന്നും കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ കുടുംബം പറഞ്ഞിരുന്നു.