ശിരോവസ്ത്രം ധരിയ്ക്കാത്തതിനു മിഷേലിനെ വിമർശിച്ച ട്രംപിന്റെ ട്വീറ്റുകൾ തിരിഞ്ഞ് കൊത്തുന്നു; ഡോണള്‍ഡ് ട്രംപിനൊപ്പം ഭാര്യ മെലനിയ സൗദി അറേബ്യയിലെത്തിയതും ശിരോവസ്ത്രം ധരിക്കാതെ

single-img
22 May 2017


റിയാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം സൗദി അറേബ്യയിലെത്തിയ ഭാര്യ മെലനിയ ശിരോവസ്ത്രം ധരിച്ചില്ല. എന്നാല്‍ സൗദിയിലെ പരമ്പരാഗത രീതിയില്‍ കൈകള്‍ മുഴുവന്‍ മറയ്ക്കുന്ന നീളമേറിയ കറുത്ത വസ്ത്രവും പാന്റ്‌സുമായിരുന്നു വേഷം. രണ്ടു വര്‍ഷം മുന്‍പ് യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ശിരോവസ്ത്രം ധരിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ട്വിറ്ററില്‍ ട്രംപ് രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ അതേസമയം ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭാര്യ മെലനിയും ശിരോവസ്ത്രം ധരിക്കാതെയാണ് സൗദി അറേബ്യയിലെത്തിയത്.

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ശിരോവസ്ത്രം ധരിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ട്വിറ്ററില്‍ ട്രംപ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മിഷേലിന്റെ നടപടി സൗദി അറേബ്യയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നണെന്നും അന്നു ട്രംപ് പറഞ്ഞു.അമേരിക്കയ്ക്ക് ഇപ്പോള്‍ തന്നെ ധാരാളം ശത്രുക്കളുണ്ടെന്നും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സൗദി സന്ദര്‍ശനത്തിനെത്തുന്ന പ്രഥമ വനിതകളില്‍ പലരും ശിരോവസ്ത്രമിടാറുണ്ട്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ ഇതൊഴിവാക്കാറാണു പതിവ്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൗദി സന്ദര്‍ശന വേളയില്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല.