വിഴിഞ്ഞം പദ്ധതിയില്‍ അദാനി ഗ്രൂപ്പ് കരാര്‍ ലംഘനം നടത്തുന്നു:ധവളപത്രമാവശ്യപ്പെട്ട് വി എസ്

single-img
22 May 2017


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കരാറില്‍ അഴിമതി നടന്നതായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. വിഴിഞ്ഞം കരാറില്‍ അദാനി ഗ്രൂപ്പ് ലംഘനം നടത്തുന്നുവെന്നും കരാര്‍ സംബന്ധിച്ച് ധവളപത്രമിറക്കണമെന്നും വി എസ് നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കരാറില്‍ ദുരൂഹതയുണ്ട്. അഴിമതി നടത്താനുള്ള എല്ലാ പഴുതുകളോടും കൂടിയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്.

വിഴിഞ്ഞം കരാര്‍ പോളിച്ചെഴുതുകയായിരുന്നു എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം .സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്ന വാദം ഉന്നയിച്ച് ആ വാഗ്ദാനം നിരസിക്കരുത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. വി എസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മറുപടി നല്‍കി .