വിഹിതത്തെച്ചൊല്ലി വീണ്ടും തര്‍ക്കം; മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു

single-img
21 May 2017

തിരുവനന്തപുരം: കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു. സിഐഎ എന്ന ചിത്രമൊഴികെ ബാക്കി ചിത്രങ്ങളാണ് പിന്‍വലിച്ചിട്ടുള്ളത്. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചിത്രങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണം.

ചിത്രം തിയേറ്ററിലെത്തി മൂന്നാമത്തെ ആഴ്ച നല്‍കിയിരുന്ന വിഹിതം 40 ശതമാനമായിരുന്നത് 30 ശതമാനമാക്കി കുറച്ചിരുന്നു. ഇതിനെതിരെ തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് കേരളത്തിലെ എല്ലാ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍നിന്നും ചിത്രങ്ങങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ ആഴ്ചയില്‍ പുതുതായി റിലീസ് ചെയ്ത ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടുമില്ല.