പള്ളിസെമിത്തേരിയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

single-img
21 May 2017

പത്തനാപുരം: സെമിത്തേരിയില്‍നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തലവൂര്‍ പള്ളിസെമിത്തേരിയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പു മരിച്ച എണ്‍പത്തെട്ടുകാരിയായ കുഞ്ഞേലിയുടെ മൃതദേഹം കുടുംബവീടിനു പിന്നില്‍ നിന്നാണ് കണ്ടെത്തിയത്.

ഇന്നു രാവിലെ പള്ളി സെമിത്തേരിയില്‍ എത്തിയവര്‍ കല്ലറ ഇളക്കിയതായി സംശയം പ്രകടപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹം സെമിത്തേരിയില്‍ നിന്നു കാണാതായെന്നു ബോധ്യപ്പെട്ടു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വീടിനു സമീപത്ത് നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടണ്ട്.