കല്‍ക്കരി അഴിമതി കേസ് മന്‍മോഹന്‍ സിങ്ങിന് ആശ്വാസം പകര്‍ന്ന് സിബിഐ കോടതി വിധി

single-img
21 May 2017

ഡൽഹി: കല്‍ക്കരി മന്ത്രിയായിരിക്കെ താന്‍ ഉള്‍പ്പെട്ട മന്ത്രിസഭയിലെ 3 ഉദ്യാഗസ്ഥര്‍ക്കെതിരായി ആരോപിക്കപ്പെട്ട അഴിമതി കേസില്‍ മന്‍മോഹന്‍ സിങ്ങിന് ആശ്വാസം പകര്‍ന്ന് സിബിഐ സ്‌പെഷ്യല്‍ കോടതി വിധി. കല്‍ക്കരി ബ്ലോക്കുകളുടെ വിഭജനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശക രേഖകളില്‍ നടന്ന ആജ്ഞാ ലംഘനത്തില്‍ മന്‍മോഹന്‍ സിങ്ങിന് പങ്കില്ലെന്ന് കോടതി നിരീക്ഷിച്ചു .

കല്‍ക്കരി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥ തലപ്പത്തുള്ള കല്‍ക്കരി സെക്രട്ടറി എച് സി ഗുപ്ത അടക്കമുള്ള 3 ഉദ്യോഗസ്ഥരാണ് കല്‍ക്കരി വിഭജനം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശക രേഖകള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അറിയാതെ തടഞ്ഞുവെച്ചതെന്നും സ്ക്രീനിംഗ് കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം കല്‍ക്കരി വിഭജനത്തിന് അനുമതി നല്‍കുമെന്ന് മനസ്സിലാക്കിയാണ് ഇത്തരത്തില്‍ നീക്കം നടത്തിയതെന്നും സിബിഐ കോടതി തിരിച്ചറിഞ്ഞു. ഇത്തരത്തില്‍ സാഹചര്യം ചൂക്ഷണപ്പെടുത്തി കല്‍ക്കരി ഖനനം ചെയ്യുന്ന ലൈസന്‍സ് മധ്യപ്രദേശിലെ ഒരു പ്രൈവറ്റ് കമ്പനിക്ക് നല്‍കി അവര്‍ തങ്ങളുടെ അധികാരം ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

നിവേദനത്തിന്റെ യോഗ്യതയും വിവരങ്ങളുടെ പരിപൂര്‍ണ്ണതയും മനസ്സിലാക്കാതെ ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന കാര്യമായ തന്ത്രംസ്‌ക്രീനിങ്ങ് കമ്മറ്റിയിലെ മറ്റു അംഗങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നതാണെന്നും സിബിഐ കോടതി പറഞ്ഞു. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച സി ഗുപ്ത, മുന്‍ കല്‍ക്കരി ജോയിന്റ് സെക്രട്ടറി കെ എസ് ക്രോഫ ,കെ സി സമ്രിയ എന്നിവരെ കല്‍ക്കരി അഴിമതി ആരോപണത്തില്‍ തെറ്റുകാരായി ദ്യമായാണ് ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതെന്ന് കോടതി പറഞ്ഞു.

ഗുപ്ത യുപിഎ ഭരണ കാലത്ത് രണ്ടു വര്‍ഷം കല്‍ക്കരി സെക്രട്ടറി ആയിരുന്നു. പിന്നീട് 2008 -ല്‍ വിരമിക്കുകയായിരുന്നു. കല്‍ക്കരി ഖനന അവകാശവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മറ്റി ചെയര്‍മാനായിരിക്കെ 40 കേസുകളാണ് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നത്. കല്‍ക്കരി കേസില്‍ സംശയാസ്പദമായി വഞ്ചന നടത്തിയതില്‍ മുഖ്യ വേഷം ആരോപിച്ച ഇപ്പോള്‍ കുറ്റാരോപിതനാണ് ഗുപ്ത.

കല്‍ക്കരി പാടം ലേലം ചെയ്യുന്നതില്‍ സുതാര്യത നഷ്ടപ്പെടുത്തിയ വഴിയില്‍ കോടികളുടെ നഷ്ടം പൊതുജനത്തിന് ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ പേരില്‍ 8 ഓളം കേസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. കോടതിയിലെ വാദത്തിനിടെ പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങ് കല്‍ക്കരി വിഭജനത്തിന് അവസാന അനുമതി നല്‍കിയതെന്ന പറഞ്ഞിരുന്നു. എന്നാല്‍ സിബിഐ കോടതി ഇതിനെ എതിര്‍ക്കുകയും മന്‍മോഹന്‍സിങ്ങ് തെറ്റി ധരിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തെ ഇത്രയും കാലം ഇരുട്ടില്‍ നിര്‍ത്തുകയുമായിരുന്നുവെന്ന കണ്ടെത്തുകയായിരുന്നു. അഴിമതി ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും തിങ്കളാഴ്ച്ച കോടതി ശിക്ഷ നല്‍കും.