റിയാദ് മാത്യു ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗം

single-img
21 May 2017

ഹാംബര്‍ഗ്: ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐപിഐ) എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായി മലയാള മനോരമയുടെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യുവിനെ തിരഞ്ഞെടുത്തു.

അമേരിക്കയിലെ ജോണ്‍ ഇയര്‍വുഡ് ആണു ചെയര്‍മാന്‍. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കെന്‍ ചോയി വെസ് ചെയര്‍മാനും. ഇപ്പോള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന റിയാദ് യുഎസിലെ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നു പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ട്.

അസോഷ്യേറ്റഡ് പ്രസിന്റെ വാഷിങ്ടന്‍ ലേഖകനായിരുന്നു. വാഷിങ്ടന്‍ പോസ്റ്റ്, വാഷിങ്ടന്‍ ടൈംസ്, ക്യാപ്പിറ്റല്‍ ന്യൂസ് സര്‍വീസ് എന്നിവയിലും പ്രവര്‍ത്തിച്ചു. മീഡിയ റിസര്‍ച് യൂസേഴ്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗമായിരുന്നു.

പ്രമുഖ ഇംഗ്ലിഷ് വാരികയായ ദ് വീക്കിന്റെ ചുമതല വഹിക്കുന്ന റിയാദ് മലയാള മനോരമ എഡിറ്റര്‍ ഫിലിപ് മാത്യുവിന്റെ മകനാണ്. പത്രാധിപന്‍മാരുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും ആഗോള സംഘടനയായ ഐപിഐ ലോകമെങ്ങും പത്രസ്വാതന്ത്യ്രത്തിന്റെ സംരക്ഷണത്തിനായും പത്രപ്രവര്‍ത്തന മികവിനായും പ്രവര്‍ത്തിക്കുന്നു.