ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കും ജീവനക്കാരുടെ മോശം പെരുമാറ്റവും ; ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടി സുരഭിയുടെ പ്രതിഷേധം

single-img
21 May 2017

തൃശ്ശൂര്‍: തൃശ്ശൂര്‍ ടോള്‍ പ്ലാസയിലെ വന്‍ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരില്‍ മണിക്കൂറുകളോളം യാത്രക്കാരുടെ ദുരിതത്തിലാക്കിയപ്പോഴാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സുരഭി രംഗത്തെത്തിയത്. രാത്രി 8.40 ഓടെയാണ് സുരഭി ലക്ഷ്മി ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.

ഗതാഗത കുരുക്കില്‍പ്പെട്ട് മണിക്കൂറുകളാണ് ഇവിടെ കാത്തിരിക്കേണ്ടി വന്നതെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടി പറയുന്നു. മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ ആശുപത്രിയില്‍ പോകേണ്ടവരുള്‍പ്പെടെ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടോള്‍ ബൂത്തിലെത്തിയ വാഹനങ്ങളിലെ യാത്രക്കാരോട് ഇവിടുത്തെ ജീവനക്കാര്‍ മോശമായി പെരുമാറിയതായും നടി പറയുന്നു.

നടിയോട് ടോള്‍ കമ്പനി ജീവനക്കാര്‍ തട്ടിക്കയറുന്നതും ദൃശ്യത്തിലുണ്ട്. തട്ടിക്കയറിയ ടോള്‍ ജീവനക്കാരനെ പരസ്യമായി ചൂണ്ടിക്കാട്ടി രോഷം കൊള്ളുകയാണ് സുരഭി. സുരഭിക്ക് പിന്തുണയുമായി മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരും എത്തി. ഒരേ ട്രാക്കില്‍ 5 വാഹനങ്ങള്‍ കുരുങ്ങിയാല്‍ ടോള്‍ ബൂത്ത് തുറന്നുകൊടുക്കണമെന്ന ഗതാഗത നിയന്ത്രണ കരാര്‍ കാറ്റില്‍ പറത്തിയാണ് ഈ നിയമലംഘനം